ദേശീയപുരസ്കാരം സ്വന്തമാക്കിയ സുഡാനി ഫ്രം നൈജീരിയയിലൂടെ ജനഹൃദയങ്ങള്‍ സ്വന്തമാക്കിയ സക്കറിയ ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമയാണിപ്പോള്‍ ചെയ്യുന്നത്. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ വിഷുവിനെത്തും. അടുത്തതായി സക്കറിയ ഫഹദ് ഫാസിലിനൊപ്പമെത്തുമെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സക്കറിയയുടെ പുതിയ സിനിമ ഹലാല്‍ ലവ് സ്റ്റോറി ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയാണ്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സക്കറിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നാണ് സുഡാനി ഫ്രം നൈജീരിയ തിരക്കഥ ഒരുക്കിയതും. ആഷിഖ് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം സിനിമ നിര്‍മ്മിക്കുന്നു.
ഫഹദ് ഫാസില്‍ തങ്കം സെറ്റില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ്. സഹീദ് അറാഫത്ത് ,തീരം ഫെയിം ആണ് ഒരുക്കുന്നത്. ദേശീയ പുരസ്കാരജേതാവ് ശ്യാം പുഷ്കരന് തിരക്കഥ ഒരുക്കുന്നു. ദിലീഷ് പോത്തന്, ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഫഹദ് ,ശ്യാം, ദിലീഷ് പോത്തന് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ഫഹദ് നവാഗതനായ സജിമോന്‍ സിനിമയിലുമെത്തുന്നു