Categories
Film News

സെല്‍വരാഘവൻ – ധനുഷ് ടീമിന്‍റെ പുതിയ സിനിമയിൽ യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്നു

സംവിധായകൻ സെൽവരാഘവൻ പുതിയ സിനിമ ധനുഷുമൊത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കലൈപുലി എസ് താണു വി ക്രിയേഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. യുവാൻ ശങ്കർ രാജ സിനിമയുടെ സംഗീതമൊരുക്കുന്നുവെന്നതാണ് പുതിയ വാർത്തകൾ. സംവിധായകൻ യുവാനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നു.

തമിഴ് സിനിമയിൽ ഏറെ പോപുലറായിട്ടുള്ള സംവിധായകൻ സംഗീതസംവിധായകൻ കൂട്ടുകെട്ടാണ് സെൽവരാഘവൻ, യുവാൻ ശങ്കർ രാജ കൂട്ടുകെട്ട്. പുതുപേട്ടൈ, കാതൽ കൊണ്ടേൻ, 7G റെയിൻബോ കോളനി തുടങ്ങിയ സിനിമകൾ സംഗീതപ്രാധാന്യമുള്ളവയായിരുന്നു. സൂര്യ ചിത്രം എൻജികെ ആയിരുന്നു ഇരുവരുടേയും അവസാനകൂട്ടുകെട്ട്.

ധനുഷുമൊത്തുള്ള സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലയെങ്കിലും തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷകളോടെയാണ് സിനിമ കാത്തിരിക്കുന്നത്.