രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ തിരിച്ച് വരവ് നടത്തുന്ന ചിത്രമാണ് യാത്ര. 1998 ൽ റെയിൽവേ കൂലിയെന്ന ചിത്രമാണ് താരത്തിന്റെ അവസാന തെലുങ്ക് ചിത്രമായി പുറത്ത് വന്നത്.
അന്തരിച്ച ആന്ധ്ര മുഖ്യമന്തി വൈഎസ്ആർ രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെത്തുന്ന ചിത്രമാണ് യാത്ര. മഹി വി രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത് .1475 കിലോമീറ്ററോളം വൈഎസ്ആർ നടത്തിയ പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.
എന്നാലിപ്പോൾ വൈറലാകുന്നത് യാത്ര സംവിധാനം ചെയ്ത മഹി വി രാഘവന്റെ വാക്കുകളാണ് . ഒരു കഥാപാത്രമായി മമ്മൂട്ടിയെന്ന മഹാ നടൻ മാറുന്നത് കാണാനും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനും സാധിയ്ച്ചത് ഭാഗ്യമായി കാണുന്നെന്നും രാഘവൻ ഫേസ്ബുക്കിൽ കുറിയ്ച്ചു .
അമുദനെന്ന പേരൻപിലെ കഥാപാത്രം , ദേവ യെന്ന ദലപതി യിലെ കഥാപാത്രം എന്നിങ്ങനെ മമ്മൂട്ടിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കുറിക്കാനും രാഘവൻ മറന്നില്ല .
1475 കിലോമീറ്ററോളം വൈഎസ്ആർ നടത്തിയ പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം . മണിരത്നം , സുഹാസിനി എന്നിവരും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്.