Categories
Film News

പ്രശസ്ത തമിഴ് ഹാസ്യ നടൻ യോഗി ബാബു അഡൾട്ട് സിനിമയുടെ ഭാഗമാകുന്നു; നടി യാഷിക ആനന്ദ്

തമിഴ് ഹാസ്യ നടൻ  യോഗി ബാബു അഡൽറ്റ് സിനിമയുടെ ഭാഗമാകുന്നു ,  തമിഴ് നടനായ യോഗി ബാബുവിന്  തമിഴ്നാട്ടിലെങ്ങും വൻ ആരാധകരാണ് ഉള്ളത്. ‍
താരം പ്രശസ്ത നടി നയൻ താരയുടെ നായകനായെത്തിയ കോലമാവ് കോകിലയെന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തോടെയാണ് യോഗിയുടെ ശരിക്കുള്ള സമയം തുടങ്ങിയതെന്ന് പറയാം.
ഇപ്പോഴിതാ നയൻ താരയുടെ നായകനായി തിളങ്ങിയ അതേ യോഗിയും ഇരുട്ട് അറയിൽ മുരട്ട് കുത്തെന്ന അഡൾട്ട് ഹൊറർ കോമഡി ചിത്രത്തിന്റെ ഭാഗമായെത്തിയ നടി യാഷിക ആനന്ദും  ഒരുമിക്കുന്ന ചിത്രം ഒരുങ്ങുന്നുവെന്ന  വാർത്തയാണ് പുറത്ത്  വരുന്നത്.
അഡൾട്ട് ഹൊറർ കോമഡി വിഭാത്തിൽ തയ്യാറാക്കുന്ന ചിത്രത്തിന്റെ പേരു തന്നെ സോംബിയെന്നാണ് . ഇരുട്ട് അറയിൽ മുരട്ട് കുത്തെന്ന ചിത്രത്തിലൂടെ തമിഴിൽ തരംഗമായി മാറിയ നടിയാണ് യാഷിക ആനന്ദ്.
വിനായക് ശിവയെന്ന നവാഗത സംവിധായകനാണ് ചിത്രം സംവിധാനം  ചെയ്യുന്നത്. അഡൾട്ട് സിനിമയെന്ന പേരുണ്ടെങ്കിലും പറയുന്നപോലെ ചിത്രത്തിൽ അത്രക്കൊന്നും അഡൾട്ട് ഉണ്ടാവില്ലെന്ന ഗ്യാരണ്ടിയും സംവിധായകൻ നമുക്ക് തരുന്നുണ്ട്. നായകനെന്നതിനെക്കാളുപരി പ്രതിനായകനായാണ് താരം ചിത്രത്തിൽ എത്തുക.