ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് സിനിമ കണ്ണുംകണ്ണും കൊള്ളൈ അടിത്താല്‍ ഫെബ്രുവരി 28ന് തിയേറ്ററുകളിലേക്കെത്തുകയാണ്. സിനിമയില്‍ നിന്നും പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. കോളിവുഡിലെ പ്രശസ്ത സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദര്‍ ഗാനം ആലപിച്ചിരിക്കുന്നു. മണി അമുദവന് ആണ് വരികള്‍. പോപുലര്‍ മ്യൂസിക് ബാന്റ് മസാല കോഫീ സംഗീതം ഒരുക്കിയിരിക്കുന്നു.
കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ദേശിംഗ പെരിയസ്വാമി എഴുതി സംവിധാനം ചെയ്തിരിക്കുന്നു. റൊമാന്റിക് കോമഡി സിനിമ ത്രില്ലര്‍ ട്രാക്കിലൊരുക്കിയിരിക്കുന്നു. ദുല്‍ഖര്‍ സല്മാന് ഐടി പ്രൊഫഷണല്‍ സിദാര്‍ത്ഥ് ആയെത്തുന്നു. റിതു വര്‍മ്മ പെള്ളി ചൂപ്പുലു ഫെയിം നായികയാകുന്നു. ടെലിവിഷന്‍ ഹോസ്റ്റ് രക്ഷന്, ദുല്‍ഖറിന്റെ സുഹൃത്തായും നിരഞ്ജനി അഹാതിയന് ഗേള്ഫ്രണ്ടായുമെത്തുന്നു. ഗൗതം വാസുദേവ് മേനോന് നെഗറ്റീവ് റോളില്‍ സിനിമയിലെത്തുന്നു.
അണിയറയില്‍ കെഎം ഭാസ്കരന് സിനിമാറ്റോഗ്രാഫര്‍, പ്രവീണ്‍ അന്തോണി എഡിറ്റര്‍.മസാല കോഫി മ്യൂസിക് ബാന്റ് സംഗീതം, ഹര്ഷവര്ദ്ധന് രാമേശ്വര്‍ ബാക്ക്ഗ്രൗണ്ട് സ്കോര്‍ എന്നിവരാണുള്ളത്. വയാകോം 18 സ്റ്റുഡിയോസ് ആന്റോ ജോസഫ് ഫിലിം കമ്പനിയുമായി ചേര്‍ന്ന് സിനിമ അവതരിപ്പിക്കുന്നു.