Categories
Film News

തെലുങ്ക് ലോകം കീഴടക്കാൻ മമ്മൂട്ടി ചിത്രം യാത്ര ഫെബ്രുവരി 9ന് ; തമ്ഴകം കീഴടക്കാൻ അതിന് മുൻപേ പേരൻപുമെത്തും ; വൈഎസ് ആർ റെഡ്ഡിയുടെ കഥ പറയുന്ന യാത്ര മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരിക്കുമെന്ന് സിനാമാ ലോകം

മെഗാ സ്റ്റാർ മമ്മൂട്ടി ഇത്തവണ അന്യഭാഷാ ചിത്രങ്ങളിലും ഉയരങ്ങൾ കീഴടക്കുമെന്ന് സിനിമാ ലോകം . യാത്രയെന്ന തെലുങ്ക് ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഹിറ്റ്  ചിത്രങ്ങളിലൊന്നായിരിയ്ക്കുമെന്ന് പ്രേക്ഷകരുടെ  വിശ്വാസം.
2018 ൽ തൊട്ടതെല്ലാം പൊന്നാക്കിയ മമ്മൂക്കയുടെ കരുത്തുറ്റ അഭിനയമായിരിയ്ക്കും യാത്രയുടെ കൈമുതൽ. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് ആർ റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് യാത്ര .
ബയോപിക് ചിത്രമാണ് യാത്ര , അരങ്ങിലെത്താൻ പോകുന്ന  നേതാവിനെ ആകാക്ഷയോടെ നോക്കിയിരിയ്ക്കുകയാണ് പ്രേക്ഷകർ 1999 മുതൽ 2004 വരെയുള്ള വൈഎസ് ആറിന്റെ ജീവിതമാണ് യാത്രയെന്ന ചിത്രത്തിലൂടെ മമ്മൂട്ടി അരങ്ങിലെത്തിയ്ക്കുന്നത് . കോൺഗ്രസിനെ മുന്നിലെത്തിച്ച വൈഎസ്ആറിന്റെ മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുട ഇതിവൃത്തം.