ബോളിവുഡിന്റെ ചോക്കളേറ്റ് ഹീറോ ഷാരൂഖ് ഖാൻ ദീപിക പദുക്കോണിനോട് പറഞ്ഞ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

തന്റെ കൂടെ സിനിമയിൽ അഭിനയിച്ച പല നടിമാരും വിവാഹിതരായപ്പോൾ താൻ വികാര ഭരിതനായിപ്പോയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷാരൂഖ് ഖാൻ. ശ്രീദേവിയുടെയും മാധുരിയുടെയും കൂടെയാണ് ആദ്യകാലങ്ങളിൽ അഭിനയിച്ചിട്ടുള്ളതെന്നും അവർ നൽകിയ പിന്തുണ വളരെ വലുതായിരുന്നെന്നും താരം വ്യക്തമാക്കി.

ചോക്കളേറ്റ് ഹാറോയായി കളം നിറഞ്ഞ് നിൽക്കുന്ന താരം ഇപ്പോൾ അഭിനയിക്കുന്നത് മൂന്നാം തലമുറയുടെ കൂടെയാണെന്നും വ്യക്തമാക്കി. ഇവരൊക്കെ വിവാഹം ചെയ്യുമ്പോൾ ഞാൻ ശരിക്കും വികാരഭരിതനായിപ്പോകുമെന്ന് താരം പറയുന്നു.

വിവാഹ സമയത്ത് നടി ദീപിക പദുക്കോണിനെ താൻ വിളിച്ചിരുന്നുവെന്നും ഒന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു, ദീപികക്കും രൺവീറിനും എന്റെ സ്നേഹം , ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങളിലാണ് ഷാരൂഖും നടി ദീപികയും ഒന്നിച്ചെത്തിയത്. ദീപികയുമായി പ്രത്യേക അടുപ്പമുണ്ടെന്നും , തന്റെ ഇളയ കുട്ടി അബ്രാമിനു വേണ്ടി ദീപികഅനേകം വാസ്ത്രങ്ങൾവാങ്ങി നൽകിയിട്ടുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

Published by eparu

Prajitha, freelance writer