Categories
Film News teaser

തമിഴരസന്‍ ടീസര്‍ കാണാം

വിജയ് ആന്റണി ചിത്രം തമിഴരസന്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. പോലീസ് ആക്ഷന്‍ ത്രില്ലര്‍ സിനിമയില്‍ വിജയ് ആന്റണി പോലീസ് ഓഫീസറായെത്തുന്നു. ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മുമ്പ് ജയം രവി ചിത്രം ദാസ് ഒരുക്കിയതും ഇദ്ദേഹമായിരുന്നു. രമ്യ നമ്പീശന്‍ സിനിമയില്‍ വിജയ് ആന്റണിയുടെ ജോഡിയായെത്തുന്നു.

പ്രശസ്ത മലയാളിതാരം സുരേഷ് ഗോപി സിനിമയുടെ ഭാഗമാകുന്നു. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവ് സിനിമകൂടിയാണിത്. 2015ലായിരുന്നു സുരേഷ്‌ഗോപിയുടെ അവസാനറിലീസ്. റിപ്പോര്‍ട്ടുകളനുസരിച്ച് ഒരു ഡോക്ടറുടെ വേഷത്തിലാണ് സിനിമയില്‍ താരമെത്തുന്നത്. വളരെ പ്രാധാന്യമുള്ള വേഷമാണിത്.

ബോളിവുഡ് താരം സോനു സുഡ്, ഭൂമിക, മുനിഷ്‌കാന്ത്, യോഗി ബാബു, സംവിധായകന്‍ മോഹന്‍ രാജയുടെ മകന്‍ പ്രണവ് എന്നിവരും സഹതാരങ്ങളായെത്തുന്നു. തമിഴരസന്‍ സംഗീതമൊരുക്കിയിരിക്കുന്നത് ഇളയരാജയാണ്. സിനിമാറ്റോഗ്രാഫി ആര്‍ഡി രാജശേഖര്‍, എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.