ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ തമിഴ് ആന്തോളജി സിനിമയാണ് പുത്തംപുതുകാലൈ. അഞ്ച് ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. സുധ കൊംഗാര, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരാണ് സംവിധായകർ. സ്നേഹം, ന്യൂ ബിഗിനിംഗ്, സെക്കന്റ് ചാൻസ്, പ്രതീക്ഷ എന്നിവയാണ് കഥകൾ. 21ദിവസത്തെ ലോക്ഡൗണിൽ നടന്ന കഥകളാണിവ.
സുധ കൊംഗാരയുടെ സിനിമ ഇളമൈ ഇതോ ഇതോ ദമ്പതികളുടെ കഥയാണ്. കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ, ജയറാം, ഉര്‍വശി എന്നിവരെത്തുന്നു. മലയാളി താരം ശ്രുതി രാമചന്ദ്രൻ, അവരുടെ ഭർത്താവ് ഫ്രാൻസിസ് തോമസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സിനിമാറ്റോഗ്രഫി നികേത് ബൊമ്മി റെഡ്ഡി, സംഗീതം ജിവി പ്രകാശ്.
ഗൗതം മേനോന്റെ ഭാഗത്തിന് അവരും നാനും\അവളും നാനും എന്നാണ് പേര്. എം എസ് ഭാസ്കർ, റിതു വർമ്മ എന്നിവര്‍ മുത്തച്ഛനും കൊച്ചുമകളുമാകുന്നു. 96ഫെയിം ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു. കാർത്തിക് സുബ്ബരാജിന്റെ ഭാഗം മിറാക്കിൽ എന്ന് പേരിട്ടിരിക്കുന്നു. ബോബി സിംഹ, പേട്ട ഫെയിം മുത്തു കുമാർ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു.
സുഹാസിനി മണിരത്നം ഒരുക്കിയ സെഗ്മെന്റ് കോഫീ എനിവൺ? സുഹാസിനി, കസിന്‍സായ അനു ഹാസൻ, ശ്രുതി ഹാസൻ എന്നിവർക്കൊപ്പം മുഖ്യവേഷങ്ങൾ ചെയ്യുന്നു. രാജീവ് മേനോൻ സെഗ്മെന്റ് റീയൂണിയൻ ആൻഡ്രിയ ജെരാമിയ, ഒകെ കൺമണി ഫെയിം ലീല സാംസൺ, സിഖിൽ ഗുരുചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
പുത്തം പുതു കാലൈ ഒക്ടോബർ 16ന് റിലീസ് പ്രീമിയർ ചെയ്യും.