ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യർ. ഒരു കണ്ണിറുക്കലിലൂടെ ജനങ്ങളുടെ മനസ് കവർന്ന സുന്ദരിയുടെ  ശ്രീദേവി ബംഗ്ലാവെന്ന പുത്തൻ ചിത്രമാണിപ്പോൾ സംസാര വിഷയം.
പ്രിയാ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ  ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ് .

ചിത്രത്തിൽ ഗ്ലാമറസായാണ് താരം എത്തുന്നത്.  മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ലോകത്തെ ഞെട്ടിച്ച കണ്ണിറുക്കൽ ചിത്രമായ ഒരു അഡാർ ലവെന്ന സിനിമ പുറത്തിറങ്ങും മുൻപാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം .
നായികയായി പ്രിയാ വാര്യരെത്തുന്ന ചിത്രത്തിൽ നായകനാരെന്ന് അണിയറ പ്രവർത്തകർ ഇനിയും പുറത്ത് വിട്ടിട്ടില്ല 70 കോടി ചിലവിലാണ് ചിത്രം എത്തുന്നത് .  പൂർണ്ണമായും യുകെയിലാണ് സിനിമയുടെ ചിത്രീകരണം .

Published by eparu

Prajitha, freelance writer