ജ്യോതിക നായികയായെത്തുന്ന പൊന്മകള് വന്താല്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ആദ്യമായി തമിഴില്‍ നിന്നും ഡയറക്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോം റിലീസ് ചിത്രമെന്ന രീതിയിലാണ്. ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്യുകയാണ്.
സോഷ്യല്‍മീഡിയകളിലൂടെ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. സംവിധായകന് ജെജെ ഫ്രെഡറിക്, ഒരുക്കുന്ന സ്ത്രീകേന്ദ്രീകൃത സിനിമയില്‍ ജ്യോതിക തന്റെ കരിയറില്‍ ആദ്യമായി ഒരു വക്കീല്‍ വേഷം ചെയ്യുന്നു. പ്രശസ്തരായ ആര് പാര്ത്ഥിപന്, കെ ഭാഗ്യരാജ്, പ്രതാപ് പോത്തന്, പാണ്ഡിരാജ്, ത്യാഗരാജന് എന്നിവരാണ് മറ്റു താരങ്ങള്‍.
സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ വന്എതിര്പ്പുകളുണ്ടായിരുന്നു. സൂര്യയേയും അദ്ദേഹത്തിന്റെ സ്വന്തം ബാനറായ 2ഡി എന്റര്ടെയന്മെന്റിനേയും തമിഴ്നാട് തിയേറ്റര്‍ ഉടമകള്‍ ബോയ്കോട്ട് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയേറ്ററുകള്‍ എപ്പോള്‍ തുറക്കാനാകുമെന്നറിയാത്തതിനാല് കൂടുതല്‍ സിനിമകള്‍ നേരിട്ട് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. പൊന്മകള് വന്താല്‍ മെയ് 29ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.