നേരത്തെ അറിയിച്ചിരുന്നതുപോലെ മാമാങ്കം ടീം സിനിമയുടെ ട്രയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ മാമാങ്കം സെറ്റില്‍ നിന്നുമുള്ള ചില ഏടുകളാലും ആക്ഷന്രംഗങ്ങളാലും സമ്പന്നമാണ് ട്രയിലര്‍.
എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കം വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. താരങ്ങളാലും ശക്തമായ ടെക്നികല്‍ ടീമിനാലും സമ്പന്നമാണ് സിനിമ. മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണി മുകുന്ദന്, പ്രാച്ചി ടെഹ്ലാന്, സുദേവ് നായര്‍, കനിഹ, അനു സിതാര, സുരേഷ് കൃഷ്ണ, ഇനിയ എന്നിവരും പ്രധാനതാരങ്ങളായെത്തുന്നു.
മാമാങ്കം 80% ത്തോളം യാഥാര്ത്ഥ്യമുള്ക്കൊണ്ടുള്ള സിനിമയാണ്. ചിത്രത്തിന്റെ മുന്‍ സംവിധായകന് സജീവ് പിള്ള ഒരുക്കിയ തിരക്കഥ പിന്നീട് ശങ്കര്‍ രാമകൃഷ്ണന് ഏറ്റെടുക്കുകയായിരുന്നു. ആദ്യം വാണിജ്യ ഉത്സവമായി തുടങ്ങിയതാണ് മാമാങ്കം. 12വര്‍ഷത്തിലൊരിക്കല്‍ നിളയുടെ തീരത്ത് തിരുനാവായയില്‍ നടന്നിരുന്നു.
വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസിന്റെ ബാനറില്ഡ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. നവംബര്‍ 21ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലും ചിത്രമെത്തുന്നു.