ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായി താരത്തിന്റെ പുതിയ സിനിമ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്മാന് സോഷ്യല്‍മീഡിയ പേജിലൂടെ ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നു.
രണ്ട് പെണ്‍കുട്ടികള്‍ ഫെയിം ജിയോ ബേബി സംവിധാനം ചെയ്യുന്ന യാത്ര ആസ്പദമാക്കിയുള്ള ഫണ്‍ എന്റര്ടെയ്നര് ആണ് സിനിമ. ടൊവിനോ നിര്‍മ്മാതാവാകുക കൂടിയാണ് അദ്ദേഹത്തിന്റെ തന്നെ സിനിമയിലൂടെ. റംഷി അഹമ്മദ്, ആന്റോ ജോസ്ഫ്, സിനു സിദാര്‍ത്ഥ് എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മ്മിക്കുന്നത് ടൊവിനോ തോമസ് ആണ്.
സിനിമയില്‍ ഒരു വിദേശി താരവുമെത്തുന്നു, ഇന്ത്യ ജാര്‍വിസ് എന്നാണ് പേര്. അണിയറയില്‍ ഒരു അഡാര്‍ ലവ് ഫെയിം ഡിഒപി സിനു സിദാര്‍ത്ഥ്, റഹ്മാന് മുഹമ്മദ് അലി, പ്രജീഷ് പ്രകാശ് – എഡിറ്റിംഗ്, സൂരജ് എസ് കുറുപ്പ് പാട്ടുകള്‍, സുശിന്‍ ശ്യാം പശ്ചാത്തസംഗീതം എന്നിവരാണ്.