Categories
Film News trailer

അയ്യപ്പനും കോശിയും ട്രയിലര്‍ കാണാം

പൃഥ്വിരാജ് ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ അയ്യപ്പനും കോശിയും ട്രയിലര്‍ റിലീസ് ചെയ്തു. മലയാളം സിനിമയിലെ ഏതാണ്ട് എല്ലാവരും ചേര്‍ന്നാണ് ട്രയിലര്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍,, കുഞ്ചാക്കോ ബോബന്‍, മുരളി ഗോപി, ആസിഫ് അലി, മഞ്ജു വാര്യര്‍, ആന്റണി വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ്, ഹണി റോസ്, ജയറാം തുടങ്ങിയവരെല്ലാം ട്രയിലര്‍ അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തു.

സച്ചി സംവിധാനം ചെയ്യുന്ന പൃഥ്വിരാജും ബിജു മേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തുന്ന സിനിമയാണിത്. മൂവരും അനാര്‍ക്കലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുകയാണ്.

പുതിയ സിനിമ നിര്‍മ്മിക്കുന്നത് സംവിധായകന്‍ രഞ്ജിത്, പിഎം ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ്. പോലീസ് കോണ്‍സ്റ്റബിളും, റിട്ടയേര്‍ഡ് പട്ടാളക്കാരനും തമ്മിലുണ്ടാകുന്ന നിയമപ്രശ്‌നങ്ങളും മറ്റുമാണ് സിനിമയ്ക്കാധാരം.

ബിജു മേനോന്‍ അയ്യപ്പന്‍ നായര്‍ എന്ന മധ്യവയസ്‌കനായ പോലീസ് കോണ്‍സ്റ്റബിള്‍, അട്ട്പപാടിയില്‍ പോസ്റ്റിംഗിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് കോശി കുര്യന്‍ എന്ന ഹവീല്‍ദാര്‍ ആണ്. അദ്ദേഹം 16വര്‍ഷത്തെ സേവനത്തിന് ശേഷം ആര്‍മിയില്‍ നിന്നും വിരമിച്ച വ്യക്തിയാണ്. രഞ്ജിത്,പൃഥ്വിരാജിന്റെ അച്ഛന്‍ വേഷം ചെയ്യുന്നു. അന്ന രേഷ്മ രാജന്‍, സിദ്ദീഖ്, അനു മോഹന്‍, സാബുമോന്‍, അനില്‍ നെടുമങ്ങാട്, ഷാജു ശ്രീധര്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.