Categories
Film News trailer

വികെ പ്രകാശിന്‍റെ കന്നഡ സിനിമ വിഷ്ണു പ്രിയ ട്രയിലർ

മലയാള സംവിധായകൻ വികെ പ്രകാശ് ഒരുക്കുന്ന ആദ്യ കന്നഡ സിനിമ വിഷ്ണു പ്രിയ. ഒരു അഡാർ ലവ് ഫെയിം പ്രിയ പ്രകാശ് വാര്യർ , ശ്രേയ മഞ്ജു എന്നിവർ പ്രധാനകഥാപാത്രമാകുന്നു. സിനിമയുടെ ട്രയിലർ ഓൺലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നേരത്തെ തന്നെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും കോവിഡിനെ തുടർന്ന് നീളുകയായിരുന്നു. പൃഥ്വിരാജ് ട്രയിലർ ഫേസ്ബുക്കിൽ റിലീസ് ചെയ്തു. ബംഗളൂരു, മൈസൂരു, ചിക്കമംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ.

തൊണ്ണൂറുകളിലെ പ്രണയകഥയാണ് സിനിമ പറയുന്നത്. പ്രണയരംഗങ്ങൾക്ക് പുറമെ ആക്ഷൻസീനുകളും ട്രയിലറിലുണ്ട്. അച്യുത് റാവു, സുധീന്ദ്ര പ്രസാദ് എന്നിവരും സിനിമയിലുണ്ട്. ഗോപി സുന്ദർ സംഗീതമൊരുക്കുന്നു. വിനോദ് ഭാരതി ക്യാമറ, എഡിറ്റിംഗ് സുരേഷ് യുആർസ്. പ്രധാനതാരം ശ്രേയയുടെ അച്ഛൻ മഞ്ജു , കെ മഞ്ജു സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.