Categories
bollywood Film News

നരേന്ദ്രമോദി ബയോപികില്‍ വിവേക് ഒബ്‌റോയി

ബോളിവുഡില്‍ ബയോപികുകളുടെ സമയമാണ്. ഈ വര്‍ഷം ഇതിനോടകം തന്നെ നിരവധി ബയോപികുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അടുത്ത ബയോപിക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. പിഎം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന ബയോപികില്‍ നരേന്ദ്രമോദിയായി വിവേക് ഒബ്‌റോയി എത്തുമെന്നാണ് പുതിയ വാര്‍ത്ത. സന്ദീപ് സിംഗ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ജനുവരി 7നെത്തുമെന്നാണ് അറിയുന്നത്.

തരണ്‍ ആദര്‍ശ് ഒരു ട്വീറ്റിലൂടെയാണ് പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

<blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>IT’S OFFICIAL… Vivekanand Oberoi [Vivek Oberoi] to star in Narendra Modi biopic, titled <a href=”https://twitter.com/hashtag/PMNarendraModi?src=hash&amp;ref_src=twsrc%5Etfw”>#PMNarendraModi</a>… Directed by Omung Kumar… Produced by Sandip Ssingh… First look poster will be launched on 7 Jan 2019… Filming starts mid-Jan 2019.</p>&mdash; taran adarsh (@taran_adarsh) <a href=”https://twitter.com/taran_adarsh/status/1081044861355155459?ref_src=twsrc%5Etfw”>January 4, 2019</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

പ്രശസ്ത നടന്‍ പരേഷ് റാവലിനെ വച്ചായിരുന്നു തുടക്കത്തില്‍ ബയോപിക് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹം പ്രൊജക്ടില്‍ നിന്നും മാറി. സംവിധായകന്‍ ഒമംഗ് കുമാര്‍ ഇതിനോടകം തന്നെ രണ്ട് ബയോപികുകള്‍ ഒരുക്കിയിട്ടുണ്ട്, മേരി കോം, സരബ്ജിത്ത് എന്നിവ. 2019 ലോകസഭാഇലക്ഷനു മുന്ായി തന്നെ സിനിമ റിലീസ് ചെയ്യുന്നതിനായി എളുപ്പം ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍ എന്നാണ് വാര്‍ത്തകള്‍.