Categories
Film News

പൃഥ്വിരാജ് ചിത്രം കടുവയിൽ വിവേക് ഒബ്റോയിയും

പൃഥ്വിരാജ് ചിത്രം കടുവ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് തിരിച്ചെത്തുന്ന ആക്ഷൻ മാസ് എന്റർടെയ്നർ ആണ് സിനിമ. സിംഹാസനത്തിന് ശേഷം നടനും സംവിധായകനും ഒന്നിക്കുന്ന സിനിമയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് , ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേർന്ന് സിനിമ നിർമ്മിക്കുന്നു.
കടുവയില് നിരവധി താരങ്ങൾ എത്തുന്നുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയതായി എത്തുകയാണ് ബോളിവുഡ് താരം വിവേക് ഒബ്റോയ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണ് വിവേക് മലയാളത്തിലേക്കെത്തുന്നത്.

സായി കുമാർ, സിദ്ദീഖ്, ജനാർദ്ദനൻ, അജു വർ​ഗ്​ഗീസ്, രാഹുൽ മാധവ്, വിജയരാഘവൻ, സംയുക്ത മേനോൻ, സീമ, കൊച്ചു പ്രേമൻ, പ്രിയങ്ക എന്നിവർ കടുവയുടെ ഭാ​ഗമാകുന്നു. വൃന്ദി വിശാൽ ചിത്രത്തിൽ പൃഥ്വിയൂടെ മകളായെത്തുന്നു.

ജേക്ക്സ് ബിജോയ് സം​ഗീതമൊരുക്കുന്ന സിനിമയുടെ ക്യാമറ ഒരുക്കുന്നത് അഭിനന്ദൻ രാമാനുജം.