Categories
Film News

തല ചിത്രം വിശ്വാസത്തിലെ ഹിറ്റ് ഗാനം പുറത്ത് ; വീഡിയോ കാണാം

ആരാധകർ ആഘോഷമാക്കിയ തലയുടെ പുതിയ ചിത്രം വിശ്വാസത്തിലെ ഹിറ്റ് ഗാനം അടിച്ച് തൂക്ക് എന്ന് തുടങ്ങുന്ന ഗാനം പുറത്ത് .
അജിത്തിന്റെ കരിയറിലെ തന്നെ  മികച്ച സിനിമകളിൽ ഒന്നായി മാറിയ കിടിലൻ ചിത്രം തമിഴ് നാട്ടിൽ നിറഞ്ഞ സദസിൽ ജൈത്രയാത്ര തുടരുകയാണ് .

ആരാധകർ സ്നേഹപൂർവ്വം തലയെന്ന് വിളിക്കുന്ന അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്ത ഹിറ്റ് ചിത്രമായിരുന്നു വിശ്വാസം, പേരുപോലെ വിശ്വസിച്ച് കാണാൻ സാധിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ തിളങ്ങിയ അജിത്തിന്റെ ചിത്രത്തിലെ ഏറ്റവും ഹിറ്റ് ഗാനങ്ങളിലൊന്നാണ് അടിച്ച് തൂക്ക് എന്ന് തുടങ്ങുന്നത്.
പൊങ്കൽ സമ്മാനമായി തിയേറററിലെത്തിയ ചിത്രം ഇരു കയ്യും നീട്ടിയാണ് ആരാധകർ  സ്വീകരിയ്ച്ചത് . വീരം , വേതാളം, വിവേഗം എന്നിവയാണ് ശിവയും ആരാധകരുടെ തലയും ഒന്നിച്ച  മുൻകാല കിടിലൻ ചിത്രങ്ങൾ . ഇവയെല്ലാം തന്നെ അജിത്തിന്റെ കരിയറിന് ഏറ ഗുണം ചെയ്ത ഹിറ്റ് ചിത്രങ്ങളായി മാറുകയും ചെയ്തു .