Categories
Film News

വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ പുതിയ സിനിമ രണ്ട് ചിത്രീകരണത്തിന് തുടക്കമായി

വിഷ്ണു ഉണ്ണിക്കൃഷ്ണനും അന്ന രേഷ്മ രാജനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന രണ്ട് എന്ന സിനിമയുടെ ചിത്രീകരണം പൂജ ചടങ്ങുകളോടെ ആരംഭിച്ചു.ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്നു. ഹെവന്‍ലി മൂവീസ് ഓഫീസില്‍ വച്ചാണ് പൂജ ചടങ്ങുകള്‍ നടത്തിയത്.

പ്രജീവിന്റെ അമ്മ പ്രകാശിനി ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങില്‍, പ്രജീവ് സത്യവ്രതന്‍, മിനി പ്രജീവ്, റിച്ചാര്‍ഡ് ജോണ്‍ സത്യവ്രതന്‍, സുജിത് ലാല്‍ സംവിധായകന്‍, ബിനുലാല്‍ ഉണ്ണി തിരക്കഥാക്കൃത്ത്, സതീഷ് മണക്കാടി, സണ്ണി തഴുത്തല, സിബി ചന്ദ്രന്‍, ഐശ്വര്യ രാജേന്ദ്രന്‍, ദിലീപ് എന്നിവര്‍ പങ്കെടുത്തു.

ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്, അനീഷ് ജി മേനോന്‍, മാല പാര്‍വ്വതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് മറ്റു താരങ്ങള്‍.