Categories
Film News

വിഷ്ണു ഉണ്ണിക്കൃഷ്ണൻ – അന്ന രേഷ്മ രാജൻ ടീമിന്റെ രണ്ട് റിലീസിന്

വിഷ്ണു ഉണ്ണിക്കൃഷ്ണൻ- അന്ന രേഷ്മ രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന രണ്ട് റിലീസ് തീയ്യതി പുറത്തുവിട്ടു. ചിത്രം ജനുവരി 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന സിനിമയാണിത്. സുജിത് ലാൽ സംവിധാനം ചെയ്യുന്നു.

സമകാലീന രാഷ്ട്രീയത്തെ പറയുന്ന ഒരു പൊളിറ്റിക്കൽ സറ്റയർ ആണ് സിനിമ. ചിത്രത്തിൽ വിഷ്ണു , വാവ എന്ന നാട്ടിൻപുറത്തുകാരനായെത്തുന്നു. ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കൊപ്പ, ബാലാജി, ​ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൽ, പ്രീതി എന്നിവരും സിനിമയിലെത്തുന്നു.

അനീഷ് ലാൽ ആർഎസ് – ഛായാ​ഗ്രഹണം, ബിനുലാൽ ഉണ്ണി – കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിം​ഗ് – മനോജ് കണ്ണോത്ത്, ​ഗാനരചന – റഫീഖ് അ​ഹമ്മദ്, സം​ഗീതം – ബിജിപാൽ, ​ഗായകൻ – കെകെ നിഷാദ്,എന്നിവരാണ് അണിയറയിലെ പ്രമുഖർ. ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ പ്രജീവ് സത്യവ്രതൻ ചിത്രം നിർമ്മിക്കുന്നു.