Categories
Film News

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ജോണി ആന്‍റണി ടീമിന്‍റെ സബാഷ് ചന്ദ്രബോസ്, ഫസ്റ്റ് ലുക്ക് പോസ്റ്റർ

പുതിയ മലയാളസിനിമ സബാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ചു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, നടനും സംവിധായകനുമായ ജോണി ആന്‍റണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ദേശീയപുരസ്കാരജേതാവായ വിസി അഭിലാഷ് സംവിധാനം ചെയ്യുന്നു. ജോണി ലോനപ്പൻ സിനിമ നിർമ്മിക്കുന്നു.ഇർഷാദ്, ധർമ്മജന്‍, ജാഫർ ഇടുക്കി, സുധി കൊപ്പ, സ്നേഹ, കോട്ടയം രമേഷ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അതിഥി, ബാലു, സഫ്വാൻ എന്നിവരും സഹതാരങ്ങളായെത്തുന്നു.

ദുൽഖർ സൽമാൻ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി.

വിസി അഭിലാഷ് ആളൊരുക്കം എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്തേക്കെത്തുന്നത്. സിനിമ സാമൂഹിക പ്രശ്നങ്ങൾ അവതരിപ്പിച്ച മികച്ച സിനിമയെന്ന ദേശീയപുരസ്കാരം ചിത്രം സ്വന്തമാക്കി. ചിത്രത്തിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇന്ദ്രന്‍സ് സ്വന്തമാക്കി.