Categories
Film News

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനായെത്തുന്ന പുതിയ സിനിമ രണ്ട്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അങ്കമാലി ഡയറീസ് ഫെയിം അന്ന രേഷ്മ രാജന്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ് രണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ ബിനുലാല്‍ ഉണ്ണിയുടേതാണ്.

രണ്ട് – First Look Poster… Best wishes to the entire team.

Posted by Mammootty on Wednesday, July 1, 2020

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, അനീഷ് ജി മേനോന്‍, മാല പാര്‍വ്വതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരും ചിത്രത്തിലെത്തുന്നു.

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ചിത്രം നിര്‍മ്മിക്കുന്നു.