Categories
Film News

താമസിയാതെ വിവാഹിതനാകുമെന്ന് വിശാൽ; ഞാൻ വിവാഹം കഴിക്കില്ല ഇവിടെ തന്നെയുണ്ടാകുമെന്ന് തുറന്നടിച്ച് വര ലക്ഷ്മി; ഇരുവരുടെയും പ്രണയത്തിൽ എന്ത് സംഭവിച്ചുവെന്ന് മനസിലാകാതെ ആരാധകർ

സഹ സംവിധായകനായി വന്ന് സൂപ്പർ താരമായി മാറിയ ആളാണ് വിശാൽ. തമിഴ് സിനിമാ ലോകത്ത് തന്റെതായൊരിടം ഉറപ്പിച്ച് കഴിഞ്ഞ നടനും , നടികർ സംഘം തലവനുമാണ് വിശാൽ. ഏറെക്കാലമായി വിശാലും വര ലക്ഷ്മിയും പ്രണയക്തിലാണെന്ന വാർത്തകൾ പ്രചരിച്ച് തുടങ്ങിയിട്ട്.
ഹൈദരാബാദ്കാരിയെയാണ് താരം വിവാഹം കഴിക്കുന്നതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്   ഇതിനെ പിന്തുണച്ച് വിശാലിന്റെ പിതാവ് രംഗത്ത് വരുകയും ചെയ്തു . വിവാഹ കാര്യം സ്ഥിരീകരിച്ചു എങ്കിലും വധുവിന്റെ കാര്യം പുറത്ത് വിട്ടിട്ടില്ലെന്നതിനാൽ ചങ്കിടിപ്പിലാണ് ആരാധകർ .
ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് സൂപ്പർ സ്റ്റാർ ശരത് കുമാറിന്റെ മകൾ വര ലക്ഷ്മിയും , വിശാലും . ഏറെനാൾ കേട്ട പ്രണയ കഥയിലെ പ്രിയപ്പെട്ട നായികയും നായകനും വേർപിരിയുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ഉൾക്കൊള്ളാൻ ഇതുവരെയും ഇവർക്കായിട്ടില്ല .
മറ്റാർക്കും ഉപകാരമില്ലാത്ത ചിലർ എനിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട് , ഞാൻ വിവാഹം കഴിക്കുന്നില്ല ഞാൻ ഇവിടെ തന്നെ തുടരും എന്ന് വരലക്ഷ്മി ട്വിറ്ററിൽ കുറിച്ചു .