Categories
Film News

പേട്ടയ്ക്ക് തിരിച്ചടിയായി സർക്കാർ ബസിലെ പ്രദർശനം; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശാൽ

കാർത്തിക് സുബ്ബരാജിന്റെപുത്തൻ ചിത്രം സൂപ്പർ ഹിറ്റായി മുന്നോട്ട് പോകവേ ചിത്രം സർക്കാർ ബസിൽ പ്രദർശിപ്പിച്ച സംഭവത്തിൽ കൃത്യമായ നടപടി ഉണ്ടാകണമെന്ന് വെളിപ്പെടുത്തി വിശാൽ രംഗത്ത്.
കരൂരിൽ നിന്ന് ചെന്നൈയ്ക്ക് പോകുന്ന ബസിലാണ് ചിത്രം പ്രദർശിപ്പിയ്ച്ചത് , കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ജനവരി 10 നാണ് തിയേറ്ററിലെത്തിയത്. ‍
ലോകമെമ്പാടും റിലീസ് നടത്തിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്, മികച്ച കലക്ഷനുമായി ഇപ്പോഴും മുന്നേറുന്ന ചിത്രത്തെ സർക്കാർ ബസുകളിൽ പ്രദർശിപ്പിച്ചതിൽ  സോഷ്യൽ മീഡിയയിൽ വൻ രോഷമാണ് ഉയരുന്നത്.
യാത്രക്കാരിൽ ഒരാൾ സർക്കാർ ബസിൽ പേട്ട പ്രദർശിപ്പിയ്ക്കുന്നത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറലോകമറിയുന്നത് .
ഇതിനെ തുടർന്ന് വൻ  ജനരോഷമാണ് ഈ പ്രവർത്തിക്കെതിരെ ഉയരുന്നത്, പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റ് വിശാലാണ് സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിയ്ക്കുന്നത്.
പേട്ട റിലീസിന് പിറകേ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഠൊറന്റ് സൈറ്റുകളിൽ വ്യാപകമായി പ്രചരിയ്ക്കുകയും ചെയ്തരുന്നു .