Categories
Film News

വധു വരലക്ഷ്മിയല്ല; ഞാൻ പ്രണയത്തിലായിരുന്ന പെൺകുട്ടി ഇവളാണ്, പ്രണയ നായികയെ പുറത്ത് വിട്ട് തമിഴ് നടൻ വിശാൽ

ഏറെ നാളായി തമിഴ് സിനിമാ ലോകത്തെ ഉറക്കം കെടുത്തിയ വാർത്തകളിലൊന്നായിരുന്നു, തമിഴ് നടൻ വിശാൽ ആരെ വിവാഹം കഴിക്കുമെന്നത്.‌‌
തമിഴ് സൂപ്പർ സ്റ്റാർ ശരത്തിന്റെ മകളും തമിഴിലെ പ്രമുഖ നടിയുമായ വരലക്ഷ്മിയെ ചേർത്താണ് ഇത്രനാളും വാർത്തകൾ പ്രചരിച്ചിരുന്നത്, ഇരുവരും ഈ വാർത്തയെ എതിർക്കാതിരുന്നതും ഗോസിപ്പുകളുടെ ആക്കം കൂട്ടിയിരുന്നു.
എന്നാൽ ഇപ്പോൾ വര ലക്ഷ്മിയല്ല തന്റെ പ്രണയ നായികയും, ജീവിത സഖിയാകാൻ പോകുന്നതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ.
അനീഷയെന്ന പെൺകുട്ടിയും താനും ഏറെ നാളായി പ്രണയത്തിലായിരുന്നെന്ന വാർത്ത  സത്യമാണെന്ന് വിശാൽ വ്യക്തമാക്കി രംഗത്തെത്തി.
ഫെബ്രുവരി 2 ന് ശേഷം എന്തും സംഭവിക്കാമെന്നാണ് വിശാൽ പറയുന്നത്. വിവാഹം ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കുമെന്നും വിശാൽ പറഞ്ഞു.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടികർസംഘം സെക്രട്ടറിയുമായ വിശാൽ നടികർ സംഘത്തിന്റെ കെട്ടിടം പണി തീർന്നതിന് ശേഷം മാത്രമേ വിവാഹമുണ്ടാകൂയെന്നും പറഞ്ഞു.