Categories
Film News

വൈറസ് ട്രയിലര്‍ ഇന്ന്

ആഷിഖ് അബുവിന്റെ വൈറസ് ഈ വര്‍ഷത്തെ പ്രതീക്ഷകളേറെയുള്ള സിനിമയാണ്. മള്‍ട്ടിസ്റ്റാറര്‍ സിനിമ തിയേറ്ററുകളിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ്. സിനിമയുടെ ട്രയിലര്‍ ഇന്ന രാത്രി 10ന് റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍.ദോഹ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ വച്ചാണ് ട്രയിലര്‍ ലോഞ്ചിംഗ്. കഴിഞ്ഞ വര്‍ഷത്തെ നിപ്പവൈറസ് ആക്രമണത്തേയും അതിനെ കേരളജനത നേരിട്ടതിനേയും സംബന്ധിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഡാനി ഫ്രം നൈജീരിയ ഫെയിം, വരത്തന്‍ എഴുത്തുകാരായ സുഹാസ്, ഷറഫു ടീമിന്റേതാണ് തിരക്കഥ.

വൈറസിലെ അഭിനേതാക്കള്‍, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് സുകുമാരന്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍, പൂര്‍ണിമ ഇന്ദ്രജിത്, രമ്യ നമ്പീശന്‍, രേവതി, മഡോണ സെബാസ്റ്റിയന്‍, സൗബിന്‍ ഷഹീര്‍, റഹ്മാന്‍, ദീലീഷ് പോത്തന്, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, ഷെബിന്‍ ബെന്‍സണ്‍, ജിനു ജോസഫ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്ജ്, ശെന്തില്‍ കൃഷ്ണ, സുധീഷ്,വെട്ടുകിളി പ്രകാശ് എന്നിവരാണ്.

വൈറസ് ടെക്‌നികല്‍ വിഭാഗത്തിലെ പ്രശസ്തരാണ് സിനിമാറ്റോഗ്രാഫര്‍ രാജീവ് രവി, ഷൈജു ഖാലിദ്, മ്യൂസിക് ഡയറക്ടര്‍ സുഷിന്‍ ശ്യാം, എഡിറ്റര്‍ സൈജു ശ്രീധരന്‍. ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് ഓപിഎം ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.