ആഷിഖ് അബു ഒരുക്കുന്ന വൈറസ് ട്രയിലര്‍ റിലീസ് ചെയ്തു. 3മിനിറ്റ് നേരം ദൈര്‍ഘ്യമുള്ള ട്രയിലര്‍ മലയാളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് തോന്നിപ്പിക്കുന്നു. വൈറസ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലുണ്ടായ പാനിക് അവസ്ഥയും സാമൂഹിക അസന്തുലിതാവസ്ഥയുമെല്ലാമാണ് ട്രയിലറില്‍ അവതരിപ്പിക്കുന്നത്.
വൈറസ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് സുഡാനി ഫ്രം നൈജീരിയ ഫെയിം മുഹ്സിന് പരാരിയും വരത്തന് എഴുത്തുകാരായ സുഹാസ്, ഷറഫു ടീമും ചേര്‍ന്നാണ്. സിനിമയുടെ ഭാഗമായി വന്‍താരനിര തന്നെ അണിനിരക്കുന്നു. രേവതി, പാര്‍വ്വതി, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത് സുകുമാരന്‍, റിമ കല്ലിങ്കല്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്, രമ്യ നമ്പീശന്, മഡോണ സെബാസ്റ്റിയന്, സൗബിന് ഷഹീര്‍, റഹ്മാന്, ദിലീഷ് പോത്തന്, സാവിത്രി ശ്രീധരന്, സരസ ബാലുശ്ശേരി, ഷെബിന്‍ ബെന്‍സണ്‍, ജിനു ജോസഫ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്ജ്, സെന്തില്‍ കൃഷ്ണ, സുധീഷ്, വെട്ടുകിളി പ്രകാശ് എന്നിവര്‍.
അണിയറയില്‍ രാജീവ് രവി , ഷൈജു ഖാലിദ് സിനിമാറ്റോഗ്രാഫിയും സംഗീത സംവിധാനം സുഷിന് ശ്യാം, എഡിറ്റര്‍ സൈജു ശ്രീധരന്. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് ഒപിഎം ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂണ്‍ 7ന് സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.