Categories
Film News

നിപ പശ്ചാത്തലമാക്കി ആഷിഖ് അബു ചിത്രം വൈറസ് ചിത്രീകരണം ആരംഭിച്ചു; കേരളക്കരയുടെ നൊമ്പരമായി മാറിയ ലിനിയായി റിമ, വിഷു റിലീസായി ചിത്രം തിയേറ്ററിലെത്തും

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായ വൈറസ് സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു .
കോഴിക്കോട് മെഡിക്കൽ കോളേജം ക്യാമ്പസാണ് സിനിമയുടെ പശ്ചാത്തലം . ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവു സിനിമയുടെ ആദ്യക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു .
ചിത്രത്തിൽ നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ വേഷം കൈകാര്യം ചെയ്യുന്ന വേഷമാണ് റിമയുടെത്. ടൊവിനോ കലക്ടറായും കൂടാതെ ഫഹദ് ഫാസിൽ മറ്റൊരു പ്രധാന വേഷത്തിലും ചിത്രത്തിലെത്തുന്നു .
വൈറസിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രാജീവ് രവിയാണ്. മുഹ്സിന് പെരാരി, സുഹാസ് , ഷറഫു എന്നിവരാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കിയാണ്  സിനിമ ചിത്രീകരണം നടക്കുന്നത്.
വിഷു റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോർ‍ട്ടുകൾ.