Categories
Film News

നഴ്സ് ലിനിയുടെ കഥ പറയുന്ന ആഷിക് അബു ചിത്രം വൈറസ് ഏപ്രിലിൽ പ്രദർശനത്തിനെത്തും

പ്രശസ്ത സംവിധായകൻ ആഷിക് അബുവിന്റെ  വൈറസെന്ന ചിത്രം ഏപ്രിൽ പ്രദർശനത്തിനെത്തും , നിപ രോഗികളെ പരിചരിച്ച് മരണമടഞ്ഞ നഴ്സ് ലിനിയുടെ കഥയാണ്ചിത്രം പറയുന്നത്.
ആസിഫ്  അലി , ടൊവിനോ, റിമ കല്ലിങ്കൽ, രേവതി , ശ്രീനാഥ് ഭാസി , രമ്യാ  നമ്പീശൻ ,   എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജം ക്യാമ്പസാണ് സിനിമയുടെ പശ്ചാത്തലം . ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവു സിനിമയുടെ ആദ്യക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചിരുന്നു.
ചിത്രത്തിൽ നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ വേഷം കൈകാര്യം ചെയ്യുന്ന വേഷമാണ് റിമയുടെത്. ടൊവിനോ കലക്ടറായും കൂടാതെ ഫഹദ് ഫാസിൽ മറ്റൊരു പ്രധാന വേഷത്തിലും ചിത്രത്തിലെത്തുന്നു .
വൈറസിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രാജീവ് രവിയാണ്. മുഹ്സിന് പെരാരി, സുഹാസ് , ഷറഫു എന്നിവരാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കിയാണ്  സിനിമ ചിത്രീകരണം നടക്കുന്നത്.
കേരളക്കരയുടെ നൊമ്പരമായി മാറിയ ലിനിയുടെ കഥ പറയുന്ന ചിത്രം ഏപ്രിൽ 11 നാണ് പ്രദർശനത്തിനെത്തുന്നതെന്ന റിപ്പോർട്ടുകൾ  വ്യക്തമാക്കുന്നു .