Categories
Film News

വൈറസിന് യു സര്‍ട്ടിഫിക്കറ്റ്, ജൂണ്‍ 7 ന് തിയേറ്ററുകളിലേക്ക്

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് മലായളത്തില്‍ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. കഴിഞ്ഞ വര്‍ഷം മെയ് പകുതിയോടെ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പൊട്ടിപുറപ്പെട്ട നിപ്പ വൈറസ് ആക്രമണത്തെയും അതിനെ മലയാളികള്‍ നേരിട്ടതിനെപറ്റിയെല്ലാമാണ് സിനിമ പറയുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ചിത്രം കരസ്ഥമാക്കി. അണിയറക്കാര്‍ പ്ലാന്‍ ചെയ്തതില്‍ നിന്നും മുപ്പത് മിനിറ്റ് മാത്രം വെട്ടികുറച്ച് 150മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്ക് ഇപ്പോഴുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയതോടെ സിനിമ ജൂണ്‍ 7ന് തിയേറ്ററുകളിലേക്കെത്തുകയാണ്.

വൈറസ്, തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്‌സിന്‍ പരാരി, സുഡാനി ഫ്രം നൈജീരിയ ഫെയിം, സുഹാസ് – ഷറഫു ടീം , വരത്തന്‍ എഴുത്തുകാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സിനിമയില്‍ രേവതി, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് സുകുമാരന്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍, പൂര്‍ണ്ണി ഇന്ദ്രജിത്, രമ്യ നമ്പീശന്‍, മഡോണ സെബാസ്റ്റിയന്‍, സൗബിന്‍ ഷഹീര്‍, റഹ്മാന്‍, ദിലീഷ് പോത്തന്‍, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, ഷെബിന്‍ ബെന്‍സണ്‍, ജിനു ജോസഫ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്ജ്, സെന്തില്‍ കൃഷ്ണ, സുധീര്‍ തുടങ്ങി നീണ്ട താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നു.

വൈറസില്‍ നല്ലൊരു അണിയറവിഭാഗം തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. രാജീവ് രവി, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് സിനിമാറ്റോഗ്രാഫി, മ്യൂസിക് ഡയറക്ടര്‍ സുഷിന്‍ ശ്യാം, എഡിറ്റര്‍ സൈജു ശ്രീധരന്‍. ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന ഒപിഎമ്മിന്റെ ബാനറില്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.