Categories
Film News

വിരുന്ന്: അർജ്ജുൻ സർജ്ജ കണ്ണൻ താമരക്കുളത്തിന്റെ അടുത്ത സിനിമയിൽ

പ്രശസ്ത താരം അര്‌‍ജ്ജുൻ സർജ മലയാളത്തിൽ വിരുന്ന് എന്ന സിനിമയിലെത്തുന്നു. കണ്ണൻ താമരക്കുളം ഒരുക്കുന്ന സിനിമയുടെ തിരക്കഥ ദിനേശ് പള്ളത്ത് ഒരുക്കുന്നു. അർജ്ജുൻ മലയാളത്തിൽ അവസാനം ചെയ്തത് ജാക്ക് ഡാനിയൽ എന്ന ദിലീപ് സിനിമയാണ്. മരക്കാർ: അറബിക്കടലിന്റെ സിംഹത്തിലും അർജ്ജുൻ എത്തുന്നു.

വിരുന്നിൽ വ്യത്യസ്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ​ഗിരീഷ് നെയ്യാർ, മുകേഷ്, ബൈജു സന്തോഷ്, അജു വർ​ഗ്​ഗീസ്, ധർമ്മജൻ ബോൾ​ഗാട്ടി, ഹരീഷ് പേരടി, ആശ ശരത് എന്നിവരും ചിത്രത്തിലുണ്ട്.

രതീഷ് വേ​ഗ സം​ഗീതമൊരുക്കുന്ന സിനിമയിൽ ഛായാ​ഗ്രഹണമൊരുക്കുന്നത് രവിചന്ദ്രൻ ആണ്. വിടി ശ്രീജിത് എഡിറ്റിം​ഗും. മെയിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

കണ്ണൻ താമരക്കുളം, ദിനേശ് പള്ളത്ത് ടീമിന്റെ അഞ്ചാമത്തെ സിനിമയാണ് വിരുന്ന്. തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, പട്ടാഭിരാമൻ, മരട് 357 എന്നിവയായിരുന്നു മുൻ സിനിമകൾ.

മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടെത്തിയ മരട് 357 കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിവച്ചിരിക്കുകയാണ്.