Categories
Film News

വിനീത് ശ്രീനിവാസന്‍ ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

വിനീത് ശ്രീനിവാസന്റെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. വിനീതിനൊപ്പം മറ്റു രണ്ടു പ്രധാനതാരങ്ങളും പോസ്റ്ററിലെത്തുന്നു. കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ്, അനശ്വര രാജന്‍ ഉദാഹരണം സുജാത ഫെയിം ആണ് മറ്റു താരങ്ങള്‍. പുതുമഖം ഗിരീഷ് എഡി സംവിധാനം ചെയ്യുന്നു. അള്ളു രാമേന്ദ്രന്‍ തിരക്കഥാക്കൃത്തുക്കളില്‍ ഒരാളാണ് ഇദ്ദേഹം.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് റിലീസ് ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ട്രയിലര്‍ നല്‍കുന്ന സൂചന സ്‌കൂള്‍ പശ്ചാത്തലത്തിലെത്തുന്ന ടീനേജ് കഥയാണെന്നാണ്. മാത്യു തോമസ് സ്‌കൂളിലെ കേന്ദ്രകഥാപാത്രമാണ്. അനശ്വര മാത്യുവിന്റെ കാമുകിയാകുന്നു. വിനീത് ശ്രീനിവാസന്‍ സ്‌കൂളിലെ ടീച്ചറാണ്.

പുതുമുഖം ഡിനോയ് പൗലോസുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ നിര്‍മ്മിക്കുന്നത് സിനിമാറ്റോഗ്രാഫര്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ഷെബിന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്ന് പ്ലെയിന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിലാണ്. നിര്‍മ്മാണത്തിന് പുറമെ ജോമോന്‍ തന്നെയാണ് ക്യാമറ ചെയ്യുന്നത്. ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതമൊരുക്കുന്നു, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഫെയിം.