Categories
Film News

വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രം മനോഹരം

അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസന്‍ അഭിനയത്തില്‍ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. താരം ഇപ്പോള്‍ അന്‍വര്‍ സാദിഖ് ചിത്രത്തിലേക്ക് കരാറൊപ്പിട്ടിരിക്കുകയാണ്. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ മുമ്പ് ഇരുവരും ഒന്നിച്ചിരുന്നു. മനോഹരം എന്ന് പേരിട്ടിരിക്കുന്ന സിനിമ ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍ ആണ് നിര്‍മ്മിക്കുന്നത്.

വിനീത് ശ്രീനിവാസനൊപ്പം നല്ലൊരു സഹതാരനിര ചിത്രത്തിലുണ്ട്. ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ദീപക് പാറമ്പോള്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി കെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദീഖ്, നിസ്താര്‍ സെയ്ത്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവര്‍ ചി്ത്രത്തിലുണ്ടാകും. കുറച്ച് പുതുമുഖങ്ങളും സിനിമയിലുണ്ടാകും.

ജെബിന്‍ ജാക്കോബ് സിനിമാറ്റോഗ്രാഫിയും സജീവ് തോമസ് സംഗീതവും ചെയ്യും. ഏആര്‍ റഹ്മാന്റെ മുന്‍ അസോസിയേറ്റ് ആയിരുന്നു സജീവ് തോമസ്. നിതിന്‍ രാജ് ആണ് എഡിറ്റിംഗ്. മാര്‍ച്ച് ആദ്യവാരം പാലക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.