Categories
gossip

വിനീത് ശ്രീനിവാസന്റെ മനോഹരം ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ മനോഹരം ചിത്രീകരണം ആരംഭിച്ചു. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍ ആണ്.
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം വിനീത് അഭിനയിക്കുന്ന സിനിമയാണിത്. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചി്ത്രത്തില്‍ മുമ്പ് ഇരുവരും ഒരുമിച്ചിരുന്നു. 2014ലായിരുന്നു സിനിമ റിലീസ് ചെയ്തത്.

വിനീതിനൊപ്പം ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്‌സ ദീപക് പാറമ്പോല്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി കെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദീഖ്, നിസ്താര്‍ സെയ്ത്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി,വീണ നായര്‍, നന്ദിനി എന്നിവരും സിനിമയുടെ ഭാഗമാകുന്നു. കുറച്ച് പുതുമുഖങ്ങളും സിനിമയിലുണ്ടാകും.