Categories
Film News teaser

വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരത്തിലെ പുതിയ സോംഗ് ടീസര്‍

വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരം ടീം ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ ഇറക്കിയിരിക്കുകയാണ്. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനീത് മുമ്പ് ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ ഈ സംവിധായകനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍ ഫെയിം അപര്‍ണ ദാസ് ചിത്രത്തില്‍ നായികയായെത്തുന്നു.

മനോഹരത്തില്‍ ഒരു കൂട്ടം സഹതാരങ്ങളുമെത്തുന്നു. ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ദീപക് പാറമ്പോല്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വികെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദീഖ്, നിസ്താര്‍ സെയ്ത്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവര്‍.

ജെബിന്‍ ജേക്കബ് സിനിമാറ്റോഗ്രാഫി, സംഗീതം ഒരുക്കുന്നത് സജീവ് തോമസ്, സാമുവല്‍ എബി പശ്ചാത്തലസംഗീതം എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നിതിന്‍ രാജുമാണ്. ജോസ് ചക്കാലക്കല്‍ ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.