Categories
Film News

വിനീത് ശ്രീനിവാസന്റെ മനോഹരം ചിത്രീകരണം പൂര്‍ത്തിയായി

വിനീത് ശ്രീനിവാസന്റെ അടുത്ത സിനിമ അന്‍വര്‍ സിദ്ദീഖ് ഒരുക്കുന്ന മനോഹരം ആണ്. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിനീത് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം അറിയിച്ചത്.

കഴിഞ്ഞ രണ്ട് മാസങ്ങളായി ഞങ്ങള്‍ മനോഹരമായ ഒരു യാത്രയിലായിരുന്നു..റിഹേഴ്‌സല്‍ ക്യാമ്പില്‍ നിന്നും തിരക്കഥ വായന സെഷനിലൂടെ ചിത്രീകരണത്തിലേക്ക്. മനോഹരത്തെ സംബന്ധിച്ച് എല്ലാം മനോഹരമായിരുന്നു.. സിനിമയുടെ റിലീസിനായി പ്രതീക്ഷിക്കുന്നു..കാത്തിരിക്കുന്നു… ആരാധകരും അതിനായി കാത്തിരിക്കൂ…

വിനീത് ശ്രീനിവാസന്‍ മുമ്പ് അന്‍വര്‍ സിദ്ദീഖിനൊപ്പം ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സിനിമയില്‍ ഒന്നിച്ചിരുന്നു. 2014ല്‍ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. വിനീതിനൊപ്പം മനോഹരത്തിന്റെ ഭാഗമാകാന്‍ ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ദീപക് പാറമ്പോല്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി കെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദീഖ്, നിസ്താര്‍ സെയ്ത്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരുമുണ്ട്.
സിനിമയുടെ സിനിമാറ്റോഗ്രാഫി ജെബിന്‍ ജാക്കബും, സജീവ് തോമസ് മ്യൂസികും, എഡിറ്റിംഗും നിതിന്‍ രാജും ഒരുക്കുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ജോസ് ചക്കാലക്കല്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.