Categories
Film News

വിനീത് ശ്രീനിവാസന്റെ മനോഹരം ഫസ്റ്റ് ലുക്ക്

അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയ്ക്ക ശേഷം വിനീത് ശ്രീനിവാസന്‍ ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സിനിമ അന്‍വര്‍ സാദിഖിന്റെ മനോഹരം ആണ്. മമ്മൂട്ടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

2014ല്‍ റിലീസ് ചെയ്ത ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ മുമ്പ് വിനീത് സംവിധായകന്‍ അന്‍വര്‍ സാദിഖിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്.
വിനീതിനൊപ്പം സിനിമയില്‍ ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ദീപക് പാറമ്പോല്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വികെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദീഖ്, നിസ്താര്‍ സെയ്ത്, മഞ്ജു സുനില്‍, കലാരഞ്ജിനി,ശ്രീലക്ഷ്മി, വീണ നായര്‍,നന്ദിനി എന്നിവരും സിനിമയിലുണ്ട്.
ജെബിന്‍ ജാക്കബ് സിനിമാറ്റോഗ്രാഫി ഒരുക്കുന്ന സിനിമയില്‍ സജീവ് തോമസ് സംഗീതവും ഒരുക്കുന്നു. നിതിന്‍ രാജിന്റേതാണ് എഡിറ്റിംഗ്. ചക്കാലക്കല്‍ ഫിലിംസിന്റെ ജോസ് ചക്കാലക്കല്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.