േരളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന് നന്ദി രേഖപ്പെടുത്തി വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസനിൽ നിന്ന് നല്ല ഭാ​ഗം പുറത്തെടുക്കാൻ കഴിഞ്ഞതിലുള്ള നന്ദിയാണ് വിനീത് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്.

അച്ഛനിൽ നിന്ന് വീണ്ടും നല്ലത് പുറത്തെടുത്തതിന് നന്ദി. ആശുപത്രിയിൽ നിന്ന് ഇറ​ങ്ങിയപ്പോൾ മുതൽ പരിചരിച്ചതിന് നന്ദിയെന്നും വിനീത് കുറിച്ചു. കൂടാതെ ഞാൻ പ്രകാശന് വേണ്ടി പ്രാർഥിച്ചിരുന്നതയും ചിത്രം വി‍ജയിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും വിനീത് കുറിച്ചു.

ഒന്നും രണ്ടുമല്ല നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസനും , സത്യൻ അന്തിക്കാടും ഒന്നിക്കുന്നൊരു ചിത്രമെന്ന് കേട്ടാൽ മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരി്ക്കും, അത്രക്കുണ്ട്, ഈ കൂട്ടുകെട്ടിൽ അർ്പിച്ചിരിക്കുന്ന വിശ്വാസ്യത.

ഇന്നത്തെ നടൻമാരിൽ അഭിനയ പ്രതിഭ കൊണ്ട് ഏറെ മുന്നിൽ നിൽക്കുന്ന ഫഹദിനെ നായകനാക്കിയെടുത്ത ഞാൻ പ്രകാശനെന്ന സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. ഫഹദിന്റെ രണ്ടാമത്തെ സത്യൻ അന്തിക്കാട് ചിത്രമാണ് ഞാൻ പ്രകാശൻ, ആദ്യത്തേത് ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രമായിരുന്നു.

Published by eparu

Prajitha, freelance writer