Categories
Film News

ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ആര്‍ ജെ മാത്തുക്കുട്ടി കുഞ്ഞെല്‍ദോയിലൂടെ ഒന്നിക്കുന്നു

ഈദ് ദിനത്തില്‍ ആസിഫ് അലി തന്റെ പുതിയ പ്രൊജക്ട് സോഷ്യല്‍ പേജിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. കുഞ്ഞെല്‍ദോ എന്ന സിനിമ സംവിധാനം ചെയ്യുന്നത് പോപുലര്‍ റേഡിയോ ജോക്കി മാത്തുക്കുട്ടി ആണ്. വിനീത് ശ്രീനിവാസനും ക്രിയേറ്റിവ് ഡയക്ടറായി ടീമിലുണ്ട്. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

മുമ്പ് ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്തുക്കുട്ടി തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തിലുള്ള ഫണ്‍ ഫ്‌ലിക്ക് ആണ് സിനിമ. സ്വരൂപ് ഫിലിപ്പ് ക്യാമറ ചെയ്യുന്ന സിനിമയില്‍ മ്യൂസിക് ചെയ്യുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ചിത്രീകരണം അടുത്തുതന്നെ തുടങ്ങാനിരിക്കുകയാണ്.

ആസിഫ് അലിയുടെ അടുത്ത ചിത്രം വൈറസ് ആണ്. അരുണ്‍ കുമാര്‍ അരവിന്ദന്റെ അണ്ടര്‍വേള്‍ഡ് എന്ന സിനിമയും ഉണ്ട്. ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍, സംയുക്ത മേനോന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു. പറന്ന് പറന്ന് ആണ് മറ്റൊരു സിനിമ. സുഗീത് സംവിധാനം ചെയ്യുന്നു.