വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും പ്രധാനകഥാപാത്രമാക്കി പുതിയ സിനിമയുമായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുന്നു. അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രീകരണം ആരംഭിക്കുക.

അതേ സമയം പുതിയ സിനിമ 1988ല്‍ ഇറങ്ങിയ ചിത്രം എന്ന സിനിമയുടെ സ്വീകലായിരിക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ എഴുതി സംവിധാനം ചെയ്ത സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തി. ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സ്വീകലിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ പുതിയ സിനിമ സെക്കന്റ് ജനറേഷന്റെ റീയൂണിയനായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ.

Published by eparu

Prajitha, freelance writer