ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന സിനിമയാണ് വിനീത് ശ്രീനിവാസന്, അള്ളു രാമേന്ദ്രന് എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു നായകനാകുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ ജോമോന് ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ഷെബിന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്ന് പ്ലെയിന്‍ ജെ സ്റ്റുഡിയോസിന്റേയും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
സംവിധായകന് ഗിരീഷ് എഡി ഷോര്‍ട്ട് ഫിലിം സരിക്കിളുകളില് അദ്ദേഹത്തിന്റെ വിശുദ്ധ അമ്പ്രോസി, മൂക്കുത്തി എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനാണ്. മറ്റൊരു പുതുമുഖമായ ഡിനോയ് പൗലോസിനൊപ്പം സംവിധാകന് തന്നെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിരക്കഥ തയ്യാറാക്കുന്നത്. വിനീത് ഒരു സ്കൂള്‍ ടീച്ചറായാണ് സിനിമയിലെത്തുന്നത്.
വിനീതിനൊപ്പം സിനിമയില്‍ കുമ്പളങ്ങി നൈറ്റസ് ഫെയിം മാത്യു തോമസ്, ഉദാഹരണം സുജാത ഫെയിം അനശ്വര രാജന് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. നിര്‍മ്മാണത്തിനു പുറമെ ജോമോന് ക്യാമറയും ചെയ്യുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഫെയിം ജസ്റ്റിന് വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.