Categories
Film News

വീണ്ടുമൊരു അടിപൊളി വിനീത് ശ്രീനിവാസൻ ഗാനം; അള്ള് രാമേന്ദ്രനിലെ മേലേ കാവിൽ പൂരം കാണാനെന്ന ഗാനം കാണാം

നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രനിലെ അടിപൊളി ഗാനം പുറത്തിറങ്ങി .

മേലേ കാവിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്  മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.  ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം ഒരുക്കിയിരിയ്ക്കുന്നത്.
മേലേ കാവിൽ പൂരം കാണാനെന്ന ഗാനം ഇതിനോടകം തന്നെ സോഷയ്ൽ മീഡിയ ഏറ്റെടുത്ത് കഴിയ്ഞ്ഞു .ഫെബ്രുവരി ആദ്യ വാരമാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുക . ചാന്ദ്നി ശ്രീധറും അപർണ്ണ ബാലമുരളിയുമാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്.
ഇതുവരെയുള്ള കുഞ്ചാക്കോ ബോബൻ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാകും ബിലഹരിയുട അള്ള് രാമേന്ദ്രനെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .
അരികിൽ ഒരാൾ , ചന്ദ്രേട്ടൻഎവിടെയാ , കലി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ആഷിഖ് ഉസ്മാനാണ് അള്ള് രാമേന്ദ്രനും നിർ്മ്മിയ്ക്കുന്നത് .
അപർണ്ണ ബാലമുരളി . ധർ‍മ്മജൻ ബോൾഗാട്ടി , ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ .