Categories
Film News

ബ്രോ ഡാഡി : ​വിനീത് ശ്രീനിവാസന്റെ ​ഗാനം റെക്കോർഡ് ചെയ്തു

മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ബ്രോ ഡാഡിയ്ക്ക ​ഗാനമാലപിച്ച് വിനീത് ശ്രീനിവാസൻ. ദീപക് ദേവ് ആണ് ​ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. നീണ്ട നാളുകൾക്ക് ശേഷം ദീപക് ദേവിനൊപ്പം ചേരുന്നതിന്റെ സന്തോഷം വിനീത് പങ്കുവയ്ക്കുകയും ചെയ്തു.

2002ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലൂടെ ​ഗാനരം​ഗത്തേക്കെത്തിയ വിനീത് ശ്രീനിവാസൻ ദീപക് ദേവ് സം​ഗീതമൊരുക്കിയ ഉദയനാണ് താരം എന്ന ചിത്രത്തിലെ കരളേ കരളിന്റെ കരളെ എന്ന ​ഗാനത്തിലൂടെയാണ് ശ്രദ്ധനേടിയത്.

വീണ്ടും ദീപക് ദേവിനൊപ്പം ഒന്നിക്കുന്ന സന്തോഷം വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ദീപക് ദേവും വിനീത് ശ്രീനിവാസനൊപ്പമെത്തുന്നതിന്റെ എക്സൈറ്റ്മെന്റ് അറിയിച്ചിട്ടുണ്ട്.

ബ്രോഡാഡി പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ഒരു ഫാമിലി ഡ്രാമയാണ്. മോഹൻലാൽ, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ​ഗോപി, കനിഹ, സൗബിൻ ഷഹീർ എന്നിവരും പ്രധാന കഥപാത്രങ്ങളാകുന്നു. ജൂലൈ 15ന് ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണമാരംഭിച്ചു.