വിനീത് ശ്രീനിവാസന് ഒരുക്കുന്ന പുതിയ സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചെന്നൈയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയായിരുന്ന സിനിമ ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. അമ്പത് ശതമാനത്തോളം ചിത്രീകരിക്കാനായി . ചെന്നൈയില്‍ ഔട്ട് ഡോര്‍ ചിത്രീകരണവും കേരളത്തിലെ ഭാഗങ്ങളും ബാക്കിയുണ്ട്.
ഒരു കൂട്ടം വ്യക്തികളുടെ ജീവിതമാണ് ഹൃദയം പറയുന്നത്. വിനീത് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നു. വിനീതും ഭാര്യ ദിവ്യയും പഠിച്ച ചെന്നൈയിലെ എന്‍ജിനീയറിംഗ് കോളേജിലാണ് വലിയ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. പ്രണവ്, കല്യാണി, മായാനദി ഫെയിം ദര്‍ശന രാജേന്ദ്രന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. അജു വര്‍ഗ്ഗീസ്, വിജയരാഘവന്, ബൈജു, അരുണ്‍ കുര്യന് എന്നിവരും ചിത്രത്തിലുണ്ട്. ഹേഷാം അബ്ദുള്‍ വഹാബ് സംഗീതവും, നവാഗതനായ വിശ്വജിത് ഒടുക്കത്തില്‍ സിനിമാറ്റോഗ്രാഫിയും ചെയ്യുന്നു. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് പ്രശസ്തനായ രഞ്ജന്‍ എബ്രഹാം ആണ്.
ഹൃദയം മെറിലാന്റ് പ്രൊഡക്ഷന്‍സും, ബിഗ് ബാംഗ് എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.