പൃഥ്വിരാജ് അടുത്തിടെ തന്റെ പുതിയ സിനിമ ആടുജീവിതം അവസാനഷെഡ്യൂള്‍ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി വിദേശത്തേക്ക് പോയിരുന്നു. ബ്ലെസി ഒരുക്കുന്ന സിനിമ അതേ പേരിലുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ള നോവല്‍ ആസ്പദമാക്കിയുള്ളതാണ്. ബെന്യാമന് ആണ് നോവല്‍ എഴുതിയിരിക്കുന്നത്. മാര്‍ച്ച് 2018നാണ് സിനിമ ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജിന്റെ മറ്റു തിരക്കുകളും സിനിമയ്ക്കായി വ്യത്യസ്ത ഗെറ്റപ്പുകള്‍ വേണമെന്നുള്ളതുമെല്ലാമാണ് സിനിമ നീണ്ടു പോവാന്‍ കാരണം. സിനിമയുടെ അവസാനഘട്ട ചിത്രീകരണം മാര്‍ച്ച് 16ന് അള്‍ജീരിയയില്‍ തുടങ്ങാനിരിക്കുകയാണ്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂള്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
സിനിമയെ സംബന്ധിച്ച് പുതിയതായി വരുന്ന വാര്‍ത്തകളനുസരിച്ച് സിനിമയുടെ ഭാഗമായി വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി എന്നിവരുമുണ്ട്. അതിഥി വേഷങ്ങളിലാവും ഇരുവരുമെത്തുക. അള്‍ജീരിയന്‍ ഷെഡ്യൂളിനുശേഷം ഇരുവരുടേയും ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടാവും. അമല പോള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. സൈനു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനൊപ്പം ചില ഭാഗങ്ങള്‍ ഇതിനോടകം തന്നെ ചിത്രീകരിച്ചിട്ടുണ്ട്.