Categories
Film News

വിനീത് കുമാർ രണ്ടാമത്തെ സിനിമയുമായെത്തുന്നു, ഇത്തവണ നായകൻ ടൊവിനോ തോമസ്

നടനും സംവിധായകനുമായ വിനീത് കുമാർ തന്റെ രണ്ടാമത്തെ സിനിമ ചെയ്യാനൊരുങ്ങുന്നു. അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ നായകനായെത്തിയ സിനിമയായിരുന്നു വിനീത് കുമാർ ആദ്യം ഒരുക്കിയത്. രണ്ടാമത്തെ സിനിമയിൽ ടൊവിനോ തോമസ് ആണ് നായകനായെത്തുന്നത്.

ഷറഫു സുഹാസ്, അർജ്ജുൻ ലാൽ എന്നിവരുടേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാ​ഗ്രഹണമൊരുക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്, ഹാപ്പി ഹവേഴ്സ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

വിനീത് കുമാർ 2015ൽ അയാൾ ഞാനല്ല എന്ന സിനിമയിലൂടെ സംവിധാനരം​ഗത്തെക്കെത്തിയത്. രഞ്ജിത് കഥയെഴുതിയ സിനിമയിൽ മൃദുല മുരളി, ദിവ്യ പിള്ള തുടങ്ങിയവരുമെത്തി.

ടൊവിനോ തോമസ് നായകനായെത്തുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി അടുത്തുതന്നെ നെറ്റ്ഫ്ലിക്സിലൂടെ റിലീസിനൊരുങ്ങുകയാണ്. ടൊവിനോ തോമസിന്റെ പ്രഖ്യാപിച്ചിട്ടുള്ള മറ്റു സിനിമകൾ കാണെക്കാണെ, അജയന്റെ രണ്ടാം മോഷണം, വരവ്, വാശി, നാരദൻ, കറാച്ചി 81, തല്ലുമാല, 2403ft എന്നിവയാണ്.