Categories
Film News

വിനയന്‍ മോഹന്‍ലാലിനൊപ്പം രാവണനെ ആസ്പദമാക്കിയുള്ള സിനിമയുമായെത്തും

അടുത്തിടെ സംവിധായകന്‍ വിനയന്‍ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ബിഗ് ക്യാന്‍വാസില്‍ ഒരുക്കുന്ന സിനിമയായിരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ മിത്തോളജിക്കല്‍ കഥാപാത്രം രാവണനായുള്ള ഒരു പെയിന്റിംഗ് ഷെയര്‍ ചെയ്തു. ഉടന്‍ തന്നെ വിനയന്‍ മോഹന്‍ലാലിനെ വച്ച് ചെയ്യുന്നത് രാവണനെ ആസ്പദമാക്കിയുള്ള സിനിമയാണെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നു.

സംവിധായകന്‍ ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന് അങ്ങനൊരു സിനിമയുടെ പ്ലാന്‍ ഉണ്ടെന്നും ഈ മാസം മോഹന്‍ലാലുമായുളള പ്രൊജക്ട് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം നടത്തൂവെന്നും അറിയിച്ചു.

14വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ കുറച്ച് സാങ്കേതിക വിദ്യ മാത്രം ഉപയോഗപ്പെടുത്തികൊണ്ട് അത്ഭുത ദ്വീപ് ഒരുക്കിയ തനിക്ക് വിഎഫ്ക്‌സ്, മറ്റു നൂതന ടെക്‌നിക്കുകളും ഉപയോഗപ്പെടുത്തി ഇപ്പോള്‍ ഒരു എപിക് സിനിമ ഒരുക്കാന്‍ ബുദ്ധിമുട്ടില്ല എന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം അറിയിച്ചു. സംവിധായകന്‍ ഇപ്പോള്‍ തന്റെ സൂപ്പര്‍ഹിറ്റ് സിനിമ ആകാശഗംഗയുടെ സ്വീകല്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ്. ജയസൂര്യയ്‌ക്കൊപ്പം ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിന് നിരവധി പ്രൊജക്ടുകള്‍ നിലവിലുണ്ട്. ഈ മാസം അവസാനം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ജിബി ജോജു ടീമിന്റേതാണ് സംവിധാനം. ബിഗ് ബ്രദര്‍ സംവിധായകന്‍ സിദ്ദീഖിനൊപ്പം, അരുണ്‍ ഗോപിയ്‌ക്കൊപ്പം പേരിട്ടിട്ടില്ലാത്ത സിനിമ എന്നിവയുമുണ്ട്.