തൊട്ടപ്പന് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. കിസ്മത്ത് ഫെയിം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയില്‍ വിനായകന് നായകനാകുന്നു. ദേവദാസ് കാടഞ്ചേരി, ഷൈലജ മണികണ്ഠന് എന്നിവര്‍ ചേര്‍ന്ന് പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.
ഫ്രാന്‍സിസ് നൊറോനയുടെ ഇതേ പേരിലുള്ള കഥയാണ് സിനിമയ്ക്കാധാരം. പിഎസ് റഫീഖ് തിരക്കഥ ഒരുക്കിയിരിക്കുന്നു. വിനായകന് ഒരു പെണ്‍കുട്ടിയുടെ തലതൊട്ടപ്പനാണ്. ഒരു ഗോഡ്ഫാദറും ഗോഡ് ഡോട്ടറും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
ദിലീഷ് പോത്തന്, പുതുമുഖം പ്രിയംവദ കൃഷ്ണന്, റോഷന് മാത്യു, മനോജ് കെ ജയന്, രഘുനാഥ് പലേരി, കൊച്ചു പ്രേമന്, പോളി വില്‍സണ്‍ എന്നിവരും സിനിമയിലുണ്ട്. ടെക്നികല്‍ വിഭാഗത്തില്‍ സുരേഷ് രാജന് ക്യാമറ, ജിതിന് മനോഹര്‍ എഡിറ്റിംഗ്, ലീല എല്‍ ഗിരിക്കുട്ടന് പാട്ടുകളൊരുക്കുന്ന സിനിമയില്‍ ജസ്റ്റിന് വര്‍ഗ്ഗീസ് ആണ് ബാക്ക് ഗ്രൗണ്ട് സംഗീതം.