വിവാഹശേഷം സിനിമയില്‍ നിന്നും മാറിനിന്ന നവ്യ നായര്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഒരുത്തി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമ നായികാപ്രാധാന്യമുള്ള സിനിമയാണ്. എസ് സുരേഷ്ബാബു തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയാണ്.

വിനായകന്‍ പോലീസ് ഓഫീസറായി ചിത്രത്തിലെത്തുന്നു. വിനായകന്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് സിനിമയിലേത്. രണ്ട് കുട്ടികളുടെ അമ്മയായാണ് നവ്യ നായര്‍ സിനിമയിലെത്തുന്നത്. എറണാകുളം വൈപ്പിന്‍ റൂട്ടിലെ ബോട്ട് കണ്ടക്ടര്‍ ആയാണ് താരം സിനിമയിലെത്തുന്നത്. സൈജു കുറുപ്പ് അവരുടം ഭര്‍ത്താവായെത്തുന്നു.

ഒരുത്തി സിനിമയില്‍ കെപിഎസി ലളിത, ശ്രീദേവി വര്‍മ്മ, കലാഭവന്‍ ഹനീഫ് എന്നിവരും ചിത്രത്തിലെത്തുന്നു. അണിയറയില്‍ ജിംഷി ഖാലിദ് അനുരാഗകരിക്കിന്‍ വെള്ളം ഫെയിം, ക്യാമറ, ലിജോ പോള്‍ എഡിറ്റിംഗ്, ഗോപി സുന്ദര്‍ സംഗീതം. ബെന്‍സി നാസര്‍ ബെന്‍സി പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer