Categories
Film News

വിനായകന്‍ ട്രാന്‍സില്‍ സംഗീതസംവിധായകനാകുന്നു

വിനായകന്‍ നായകനായെത്തുന്ന തൊട്ടപ്പന്‍ റിലീസിനൊരുങ്ങുകയാണ്. പ്രൊമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി താരം നല്‍കുന്ന ഇന്റര്‍വ്യൂവുകള്‍ക്കിടയിലാണ് ഗാനം കമ്പോസ് ചെയ്ത കാര്യം അറിയിച്ചത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫഹദ് ഫാസില്‍ നായകനാകുന്നു.ഇതിലെ കാസ്റ്റ്, കൂടാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ട്രാന്‍സിനു വേണ്ടി വിനായകന്‍ എങ്ങനെയുള്ള ഗാനമായിരിക്കും ഒരുക്കിയിരിക്കുക എന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലും താരം സംഗീതം നല്‍കിയിരുന്നു. പുഴു പുലികള്‍ എന്ന് തുടങ്ങുന്ന ട്രാക്ക് സിനിമയുടെ ആത്മാവായിരുന്നു. ആളുകള്‍ ഏറെ സ്വീകരിക്കുകയും ചെയ്തു.

ട്രാന്‍സില്‍ സംഗീതം നല്‍കുന്നതിനു പുറമെ പ്രധാന വേഷത്തിലും വിനായകനെത്തുന്നു. നസ്രിയ നസീം, സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരും സിനിമയിലുണ്ട്. ഈ വര്‍ഷം അവസാനം സിനിമ തിയേറ്ററുകൡലെത്തുമെന്നാണ് കരുതുന്നത്.